Share this Article
പാറേൽ പള്ളി ഇനി ബസിലിക്ക; പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്കു മുന്‍പേ വത്തിക്കാന്റെ പ്രഖ്യാപനം
വെബ് ടീം
14 hours 9 Minutes Ago
1 min read
PAREL

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ പാറേൽ സെന്റ് മേരീസ് പള്ളിയെ വത്തിക്കാൻ ബസിലിക്കയായി ഉയർത്തി. പുതിയ പള്ളിയുടെ കൂദാശയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണു പ്രഖ്യാപനം. ചങ്ങനാശേരി അതിരൂപതയിൽ തന്നെ ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് പള്ളിക്കു ഇതിനു മുൻപ് ബസിലിക്ക പദവി ലഭിച്ചിട്ടുണ്ട്. പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമാണ് പാറേൽപള്ളി.

ആരാധനാക്രമപരവും ആത്മീയവുമായ പ്രാധാന്യം, ചരിത്രപരവും കലാപരവുമായ മൂല്യം, വലിപ്പവും സൗകര്യങ്ങളും, മതിയായ ശുശ്രൂഷകരും ക്രമീകരണങ്ങളും ഇതെല്ലാം കണക്കിലെടുത്താണ് പള്ളിയെ കത്തോലിക്ക സഭ ബസിലിക്കയായി ഉയർത്തുന്നത്. ബസിലിക്കയായി പ്രഖ്യാപിക്കപ്പെട്ടാൽ ആ ദേവാലയത്തിന് മാർപാപ്പയോടും സഭയോടുമുള്ള ആത്മീയ ബന്ധം കുടുതൽ ശക്തമാകും.

ബസിലിക്ക പള്ളികൾക്കു പൊതുവേ ആഘോഷിക്കപ്പെടേണ്ട പ്രത്യേക തിരുനാളുകളും ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ഉണ്ടാകും.മധ്യകേരളത്തിലെതന്നെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമാണ് പാറേൽ സെന്റ് മേരീസ് പള്ളി. തീർഥാടകരുടെ എണ്ണം ഏറിയതോടെയാണ് പൗരാണികമായ പഴയ പള്ളിക്കു പകരം പുതിയ പള്ളി നിർമിക്കാൻ തീരുമാനിച്ചത്. നവംബർ 21 നാണ് പുതിയ പള്ളിയുടെ കൂദാശ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories