Share this Article
ജിമ്മിൽ നിന്നും തിരികെ സ്‌കൂട്ടറിൽ വരവേ 16കാരൻ അപകടത്തിൽ മരിച്ചു; പിതാവിനെതിരെ കേസ്
വെബ് ടീം
12 hours 32 Minutes Ago
1 min read
AJAL

കോഴിക്കോട് മേപ്പയൂരിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച 16 വയസ്സുകാരന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത മകനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചെന്നാരോപിച്ചാണ് നടപടി. കൊയിലാണ്ടിക്കു സമീപം ഇരിങ്ങത്ത് സ്വദേശിയായ അജൽ പ്രവീണാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജൽ, ചൊവ്വാഴ്ച അർധരാത്രിയോടെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്കൂട്ടറിന്റെ ഉടമയായ പിതാവ് പ്രവീൺ (50) ആണ് കേസിലെ പ്രതി.

ചൊവ്വാഴ്ച രാത്രി 9.30ഓടെ മേപ്പയൂരിലെ നരക്കോട് ജംക്‌ഷനു സമീപം മടത്തിൽകുളങ്ങരയിലായിരുന്നു അപകടം. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന അജലിനും മറ്റു രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. വീട്ടിൽനിന്ന് സ്കൂട്ടർ എടുത്ത് സുഹൃത്തുക്കൾക്കൊപ്പം ജിമ്മിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories