Share this Article
കോവളം സ്പാ പീഡന കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്സിൽ
വെബ് ടീം
15 hours 31 Minutes Ago
1 min read
health-inspector

തിരുവനന്തപുരം; കോവളം സ്പാ പീഡന വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്സിൽ.സ്പാ പീഡന കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഹെൽത്ത് ഇൻസ്പെക്ടർ ആണ് നഗരൂർ ഹെൽത്ത് ഇൻസ്പെക്ടർ ആയ മായ. സ്പാ വരുമാനം ആദ്യമെത്തിയത് മായയുടെ അക്കൗണ്ടിലേക്കാണ്.അതിൽ നിന്നാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട അനുരൂപിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഇയാളെ അറസ്റ്റിനു ശേഷം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ആന്ധ്രാ സ്വദേശിയായ 16കാരിയാണ് കോവളത്തെ സ്പായിൽ പീഡനത്തിനിരയായത്. അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ഇതേ സ്‌പാകളിൽ ജീവനക്കാരായ ചെറിയമ്മയും ഭർത്താവുമാണ്‌ സ്‌പാ ഉടമകൾക്ക്‌ കൈമാറിയത്‌. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക്‌ നേതൃത്വം നൽകുന്നവരാണെന്നും പൊലീസ്‌ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories