Share this Article
റീൽസ് ചിത്രീകരിക്കാൻ അമിത വേഗത്തിൽ കാറോടിച്ച് പതിനാറുകാരൻ; അടൂരിൽ അമ്മയ്ക്കെതിരെ കേസ്
വെബ് ടീം
17 hours 20 Minutes Ago
1 min read
REELS

പത്തനംതിട്ട: അമിതവേഗത്തില്‍ കാറോടിച്ച് റീല്‍സെടുത്ത പതിനാറുകാരനും സുഹൃത്തും പിടിയില്‍. അടൂരിലാണ് ഇരുവരും അഭ്യാസപ്രകടനം നടത്തിയത്. കാറും ബൈക്കും പൊലീസ് പിടിച്ചെടുത്തു. പതിനാറുകാരന്റെ അമ്മയ്ക്കെതിെര കേസെടുത്തു.ആലുവ മാർത്താണ്ഡവർമ പഴയ പാലം അടച്ചു; വിമാനത്താവളത്തിലേക്ക് എങ്ങനെ പോകും, ബദൽ വഴികൾ അറിയാം

പതിനാറുകാരനും സംഘവും അമിതവേഗത്തിൽ കാറുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. അമിതവേഗത്തില്‍ കാറിലും ബൈക്കിലുമായി സഞ്ചരിച്ച് റീലെടുത്തും വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്തുമായിരുന്നു അഭ്യാസം.സ്കൂട്ടറില്‍ നാലുപേരടക്കം സഞ്ചരിക്കുന്ന വിഡിയോയും കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇവർ കൃത്യമായി സ്കൂളില്‍ പോയിരുന്നില്ല. ബൈക്കിന്റെ ഉടമയായ കൊല്ലം സ്വദേശിക്കെതിരെയും പൊലീസ് കേസെടുത്തു. ബൈക്ക് നേരത്തെ വിറ്റതാണെന്നും ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories