Share this Article
വിയ്യൂർ ജയിലിനു മുന്നിൽ നിന്നും റിമാൻഡ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു
വെബ് ടീം
15 hours 39 Minutes Ago
1 min read
viyyur

തൃശ്ശൂർ വിയ്യൂർ ജയിലിനു മുന്നിൽ നിന്നും റിമാൻഡ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് പോലീസ് അടിപിടി കേസിൽ അറസ്റ്റ് ചെയ്ത കോലഴി സ്വദേശി 22 വയസ്സുള്ള ആഷിക് ആണ് രക്ഷപ്പെട്ടത്. കേസിൽ  കോടതി  റിമാൻഡ് ചെയ്ത  ആഷിക്കിനെ ജയിലിലേക്ക് എത്തിക്കുന്നതിനിടയാണ് ജയിലിനു മുന്നിൽ വച്ച് ജീപ്പിൽ നിന്നും കൈവിലങ്ങുമായി ഇറങ്ങി ഓടിയത്.

ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ പുറകെ ഓടിയെങ്കിലും ആഷിക്കിനെ പിടികൂടാനായില്ല. കൈവിലങ്ങ്  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് 7 മണിയോടെ ആണ് സംഭവം. പ്രതിയെ പിടികൂടുന്നതിനായി തൃശ്ശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ   നടത്തിവരികയാണ്. ഇന്നലെയാണ് ആഷിക്കിനെ അടിപിടി കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories