കോട്ടയം: പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്‍റ്. ജോസഫ് യുപി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 33 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് ചോറും മോരും ഗ്രീൻപീസും അച്ചാറും ആണ് കുട്ടികൾ കഴിച്ചത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് നൽകിയ മോര് കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ഛർദി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മോരിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ ഉണ്ടായിരുന്നോ എന്ന് ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. ഇതിനായുള്ള സാംപിളുകൾ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസം വിദ്യാലയത്തിൽ വിതരണം ചെയ്ത വിരഗുളിക കഴിച്ചതാണോ അസ്വസ്ഥതയ്ക്ക് കാരണമെന്നും അധികൃതർ സംശയിക്കുന്നുണ്ട്.