Share this Article
News Malayalam 24x7
പറന്ന് ചാടി, നിലത്തുവീണിട്ടും വിട്ടില്ല; വീട്ടമ്മയുടെ മുഖം കടിച്ചുപറിച്ചു; തെരുവുനായ ആക്രമണത്തിൽ വള്ളികുന്നത്ത് നാല് പേർക്ക് പരിക്ക്
വെബ് ടീം
posted on 31-01-2025
1 min read
stray dog

ആലപ്പുഴ: വള്ളികുന്നത്ത് തെരുവ് നായ‌യുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പടയണിവെട്ടം, പള്ളിമുക്ക് പ്രദേശവാസികളായ ഗംഗാധരൻ, രാമചന്ദ്രൻ, മറിയാമ്മ, ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്.കടിയേറ്റ ഗംഗാധരൻ, രാമചന്ദ്രൻ എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും മുഖത്ത് ഗുരുതരമായി പരിക്കേറ്റ മറിയാമ്മ (60)യെ പരുമലയിലെ സ്വകാര്യാശുപത്രയിലും ഹരികുമാറിനെ കായംകുളം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീട്ടമ്മയുടെ മുഖവും തെരുവ് നായ കടിച്ചുപറിച്ചു. അയൽപക്കത്തുള്ള ബന്ധുവായ കുട്ടിയെ നായ കടിക്കാൻ ഓടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. ഇവരുടെ മൂക്ക്, ചിറി, മുഖം എന്നിവിടങ്ങൾ കടിച്ചു പറിച്ച നിലയിലാണ്. ഹരികുമാറിന്റെ വയറിലാണ് നായ കടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പേയുള്ള നായയാണ് കടിച്ചതെന്ന് നാട്ടുകാർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories