കണ്ണൂർ ചിറ്റാരിപ്പറമ്പിൽ ചെങ്കൽ ക്വാറിയിൽ അപകടം.ലോറിയ്ക്ക് മുകളിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു.
കൂത്തുപറമ്പ് നരവൂർ പാറ സ്വദേശി സുധിയാണ് മരിച്ചത്.കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം.മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.