തിരുവനന്തപുരം: ശ്രീകാര്യത്ത് വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. മൺവിള സ്വദേശി അന്ന മരിയയ്ക്കാണ് നായയുടെ കടിയേറ്റത്.
പ്രദേശവാസിയുടെ ബെൽജിയം മാലിനോയിസ് എന്ന ഇനത്തിൽപ്പെട്ട നായ്‌ക്കളാണ് ആക്രമിച്ചത്.ഇന്നലെ ഉച്ചയോടെ സ്കൂൾ കഴിഞ്ഞു മടങ്ങുമ്പോൾ ആയിരുന്നു വിദ്യാർഥിനിക്ക് നായയുടെ കടിയേറ്റത്. സംഭവത്തിൽ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം.