Share this Article
News Malayalam 24x7
പിതാവ് തീകൊളുത്തി മരിച്ചു; പൊള്ളലേറ്റ 9 വയസുകാരിയായ മകൾ ഗുരുതരാവസ്ഥയിൽ, സംഭവം കോഴിക്കോട്ട്
വെബ് ടീം
posted on 15-05-2026
1 min read
fire

കോഴിക്കോട്: നരിക്കുനിയിൽ പിതാവ് തീകൊളുത്തി മരിക്കുകയും മകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. പറമ്പിൽ ബസാർ സ്വദേശിയായ വിനോദ് കുമാർ ആണ് മരിച്ചത്. ഒൻപത് വയസ്സുകാരിയായ മകളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നരിക്കുനി - കൊടുവള്ളി റോഡിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സംഭവം. വിനോദ് കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മകളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories