തൃശൂർ: ഉത്സവത്തിന് ഇടയിലേക്ക് കാട്ടാനക്കൂട്ടം എത്തി.അതിരപ്പിള്ളി അരൂർമുഴിയിലാണ് അസാധാരണമായ സംഭവം.നവഗ്രഹ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിന് ഇടയിലേക്കാണ് കാട്ടാനകൾ എത്തിയത്. 500 ഓളം ആളുകൾ ഈ സമയം ഈ പ്രദേശത്ത് ഉണ്ടായിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നു. ആനകൾ സ്ഥലത്ത് പരിഭ്രാന്തി പരത്തി.തുടർന്ന് വനപാലകരും നാട്ടുകാരും ചേർന്ന് ആനകളെ തുരത്തി.