Share this Article
News Malayalam 24x7
പയ്യന്നൂരിൽ ഒന്നര വയസുകാരന്റെ മരണം: മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തു
Case Registered Against Three Doctors Over Toddler's Death in Payyannur

പയ്യന്നൂരിലെ ഒന്നര വയസുകാരൻ മരിച്ച കേസിൽ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തു. കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ മൂന്ന് ഡോക്ടര്‍മാരെയാണ് പ്രതിചേര്‍ത്തത്. മനഃപൂര്‍നമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തിയാണ് കേസ്. ജൂലൈ 11നാണ് ഒന്നരവയസുകാരന്‍ ദേവാന്‍ഷ് ശൗര്യ അനസ്തീഷ്യ നല്‍കുന്നതിനിടെ മരിച്ചത്. ഒന്നര വയസുകാരന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് ഉണ്ടായത് കുറ്റകരമായ അനാസ്ഥയെന്നും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, അനസ്തേഷ്യ നല്‍കുന്നതിനിടെ കുഞ്ഞ് ബോധരഹിതനാവുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories