Share this Article
News Malayalam 24x7
ചിക്കൻ പോക്സ് വ്യാപനത്തെ തുടർന്ന് കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി, ഹോസ്റ്റലുകളും അടച്ചു
വെബ് ടീം
1 hours 58 Minutes Ago
1 min read
CHICKENPOX

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കളമശ്ശേരി ക്യാമ്പസ് ചിക്കൻ പോക്സ് വ്യാപനത്തെ തുടർന്ന് അടച്ചു. എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചു.യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. 

ആദ്യഘട്ടത്തിൽ മൂന്നോ നാലോ വിദ്യാർത്ഥികൾക്ക് മാത്രമാണ് ചിക്കൻ പോക്സ് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ തുടർന്ന് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories