Share this Article
News Malayalam 24x7
ദേശീയ സെമിനാറിനിടെ പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Case Filed Against Students Following Protest During National Seminar

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഘം ചേര്‍ന്ന് പരിപാടികള്‍ അലങ്കോലപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. സെമിനാര്‍ നടപടിക്രമങ്ങള്‍ തടഞ്ഞ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍വകലാശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


വന്ദേമാതരം 150ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. ആര്‍എസ്എസിന്റെ ബൗദ്ധിക വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാറായിരുന്നു ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷകന്‍. പരിപാടിയില്‍ ആര്‍എസ്എസ് ആശയ ബന്ധമുള്ളവരെ ഉള്‍പ്പെടുത്തിയെന്നും കാവിവല്‍ക്കരണ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. ഇതിനിടെ വിദ്യാര്‍ഥികള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories