Share this Article
News Malayalam 24x7
ഒക്ടോബർ 16ന് ഇടുക്കി ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്ത് സിപിഐഎം
വെബ് ടീം
2 hours 43 Minutes Ago
1 min read
HARTHAL

ഇടുക്കി: ഒക്ടോബർ 16-ന് സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും. പരിസ്ഥിതിലോല മേഖല നിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശങ്ങളുടെ കഡസ്ട്രൽ മാപ്പ് പൊതുജനങ്ങൾക്കായി പുറത്തിറക്കുക, കാർഡമം ഹിൽ റിസർവ്പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കങ്ങളിൽ നിന്ന് അധികൃതർ പിന്മാറുക, ജനവാസ മേഖലകളെ ബാധിക്കുന്ന പുതിയ ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.മുകളെ ഒഴിപ്പിച്ചു.

സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള ഗൂഢ നീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുളള നീക്കം ഉപേക്ഷിക്കുക, രാത്രി സഞ്ചാരം വിലക്കിയ ഉത്തരവ് പിൻവലിക്കുക, ഫെൻസിംഗ്, മതിലുകൾ പൊളിക്കുന്ന ഉത്തരവ് പിൻവലിക്കുക,

കളക്ടറെ ചട്ടുകമാക്കി സർക്കാർ ഇറക്കുന്ന കർഷക ദ്രോഹ ഉത്തരവുകൾ പിൻവലിക്കുക, സിഎച്ച്ആർഎൽ പദ്ധതി തിരികെ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയാണ് ആവശ്യം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories