കണ്ണൂർ: തളിപ്പറമ്പിൽ വീട്ടമ്മയെ വീട്ടിനകത്ത് സ്റ്റെയർ കേസിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുപ്പം മരത്തക്കാട്ടെ തയ്യില്‍ വീട്ടില്‍ ടി.വി.രാജീവന്റെ ഭാര്യ പി.മിനി(47) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് വീടിന്റെ സ്റ്റെയര്‍കേസില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടഴിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും മരിച്ചിരുന്നു.
സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മരത്തക്കാട് സമുദായ ശ്മശാനത്തില്‍ നടക്കും. വെള്ളിക്കീലെ പരേതനായ ഗോവിന്ദന്‍-രാധ ദമ്പതികളുടെ മകളാണ്. മക്കള്‍: ദിയ രാജീവ്(ചിന്‍മയ കോളേജ്, ചാല), ആദിത്ത് രാജ് (സെന്റ് ജോസഫ് സ്‌കൂള്‍ പുഷ്പഗിരി). സഹോദരങ്ങള്‍: മനോജ്(വെള്ളിക്കീല്‍), സന്തോഷ്(വെള്ളിക്കീല്‍).
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)