Share this Article
News Malayalam 24x7
ക്ലാസ് മുറിയിലെ ജനൽ തുറക്കാനെത്തിയ ഒന്നാം ക്ലാസുകാരൻ കണ്ടത് പാമ്പിനെ, പിടികൂടി വനംവകുപ്പ്
വെബ് ടീം
1 hours 9 Minutes Ago
1 min read
SNAKE

കൊല്ലം കുളക്കടയിൽ സ്കൂൾ മുറിയിൽ പാമ്പിനെ കണ്ട് നടുങ്ങി ഒന്നാം ക്ലാസ്സുകാരൻ. വെൽഫെയർ എൽപി സ്കൂളിലാണ് പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. രാവിലെ 9 മണിയോടെ സ്കൂളിൽ എത്തിയ വിദ്യാർത്ഥിയാണ് പാമ്പിനെ കണ്ടത്.

ഒന്നാം ക്ലാസ് മുറിയിൽ ജനാലയോട് ചേർന്ന് കിടക്കുകയായിരുന്നു പാമ്പ്. ജനൽ തുറക്കാനൊരുങ്ങിയ വിദ്യാർത്ഥി പാമ്പിനെ കണ്ടതോടെ പിന്തിരിഞ്ഞു. ഇതിന് പിന്നാലെ ജീവനക്കാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ സ്ഥലം കാടു മൂടി കിടക്കുകയാണെന്നും ഇത് ഇഴ ജന്തുക്കളുടെ ശല്യം വർധിപ്പിക്കുന്നുണ്ടെന്നും അധ്യാപിക പറഞ്ഞു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories