Share this Article
News Malayalam 24x7
മോഷ്ടിച്ച ബൈക്കുമായി കാപ്പ പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ
വെബ് ടീം
1 hours 11 Minutes Ago
1 min read
ALI IMRAN

തൃശൂർ: മോഷ്ടിച്ച ബൈക്കുമായി മറ്റു കുറ്റകൃത്യങ്ങൾക്കായി ഇറങ്ങി തിരിച്ച പൊന്നാനി ചമ്രവട്ടം സ്വദേശിയായ വട്ടപറമ്പിൽ വീട്ടിൽ അലി ഇമ്രാൻ (19), ആലപ്പുഴ പള്ളിപ്പുറം സ്വദേശിയായ അമ്പനാട്ടുവീട്ടിൽ മഹേഷ് (48) എന്നിവരെയാണ് നെടുപുഴ പോലീസ് പിടികൂടിയത്. കേസിലെ പ്രതികളിലൊരാളായ മഹേഷ് കാപ്പ പ്രതിയും നിരവിധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മദാമ്മത്തോപ്പ് എന്ന സ്ഥലത്തുവെച്ച് സംശയാസ്പദമായ രീതിയിൽ നെടുപുഴപോലീസിൻെറ ശ്രദ്ധയിൽപെട്ട രണ്ടുപേരെ ചോദ്യം ചെയ്ത് പരിശോധിച്ചതിലാണ് പട്ടാമ്പിയിൽ നിന്നും മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായത്. തുടർന്ന് കേസ് റെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ മഹേഷ് കാപ്പയുൾപ്പെടെ വിവിധ ജില്ലകളിലായി ഇരുപത്തി രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വ്യക്തമായി. പ്രതികളിൽ നിന്ന് 24,000/- രൂപയും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നുണ്ടെന്നും നെടുപുഴ എസ് എച്ച് ഒ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories