Share this Article
News Malayalam 24x7
അതിരപ്പള്ളിയില്‍ കാട്ടാന അക്രമണം; പെട്ടിക്കടകള്‍ പൂര്‍ണമായും തകര്‍ത്തു
Wild Elephant Attack in Athirappilly

അതിരപ്പിള്ളി ജംഗ്ഷനിൽ കാട്ടാനയുടെ ആക്രമണം. പുലർച്ചെ 1.30-ഓടെയാണ് കാട്ടാന ജനവാസമേഖലയിലിറങ്ങി അഴിഞ്ഞാടിയത്. റോഡരികിലെ അഞ്ചോളം പെട്ടിക്കടകൾ ആന പൂർണ്ണമായും തകർത്തു.

ചെറിയ കടകളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഉപജീവനം നടത്തിയിരുന്നവരാണ് ഈ വ്യാപാരികൾ. ഇവരുടെ ഉപജീവനമാർഗം പൂർണ്ണമായും തകർക്കുന്ന രീതിയിലുള്ള ആക്രമണമാണ് ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.സ്ഥലത്ത് ഇനിയും കാട്ടാന ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതുകൊണ്ട് തന്നെ അടിയന്തരമായി ഇവർക്ക് നഷ്ടപരിഹാരവും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും വാർഡ് മെമ്പർ അനീഷ് ആവശ്യപ്പെട്ടു.


അതിരപ്പിള്ളി മേഖലയിൽ കാട്ടാന ആക്രമണം തുടർച്ചയാകുന്നത് പതിവായ സാഹചര്യത്തിൽ വലിയ ആശങ്കയാണ് പ്രദേശത്തെ ജനങ്ങൾ പങ്കുവെക്കുന്നത്. നേരത്തെ ഈ മേഖലയിൽ ഒരു കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ വനംവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചെങ്കിലും ആക്രമണങ്ങൾക്ക് പൂർണ്ണമായ അറുതി വരുത്താൻ സാധിച്ചിട്ടില്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories