തിരുവനന്തപുരം: പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റുമരിച്ചു. ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്.നാട്ടുകാരുടെ ആവശ്യപ്രകാരം സന്ദീപ് പാമ്പുപിടിക്കാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ സന്ദീപ് വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. ഇന്നലെ രാത്രി ഈ പാമ്പാണ് സന്ദീപിനെ കടിച്ചതെന്നാണു വിവരം.
ഇത്തരത്തിൽ പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ സന്ദീപിന് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കടിയേറ്റതെന്നാണ് വിവരം.
ഓട്ടോ ഡ്രൈവറായ സന്ദീപ് ലൈസന്‍സുള്ള പാമ്പ് പിടുത്തക്കാരനല്ല. നാട്ടുകാര്‍ ആരെങ്കിലും സഹായം തേടി വിളിക്കുമ്പോളാണ് പാമ്പിനെ പിടിക്കാന്‍ പോകുന്നത്. ആറ്റിങ്ങല്‍ ഭാഗത്തെ ഒരു വീട്ടില്‍ പാമ്പിനെ കണ്ടതായി ഇന്നലെ ഉച്ചയോടെ വിളിവന്നു. അവിടെ നിന്ന് പിടികൂടിയ പാമ്പാണ് സന്ദീപിന്‍റെ ജീവനെടുത്തത്. മൂര്‍ഖനായിരുന്നു പാമ്പ്. ടിച്ച പാമ്പുമായി സന്ദീപ് വീട്ടില്‍ പോയി. സാധാരണയായി പാമ്പിനെ വീട്ടില്‍ കൊണ്ടുപോയ ശേഷം തൊട്ടടുത്ത ദിവസം വനംവകുപ്പിന് കൈമാറുന്നതാണ് പതിവ്. അതുപോലെയാണ് ഇന്നലെയും മൂര്‍ഖനുമായി സന്ദീപ് വീട്ടില്‍ പോയത്. കുപ്പിയിലാക്കി കൊണ്ടുപോയ പാമ്പിനെ രാത്രി മറ്റൊരു കുപ്പിയിലേക്ക് മാറ്റുന്നതിനിടെയാണ് കടിയേറ്റത്. കൈവിരലിലാണ് പാമ്പ് കൊത്തിയത്.
സന്ദീപും ഭാര്യയും മാത്രമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. ഭാര്യ ഉടന്‍ തന്നെ സന്ദീപിന്‍റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. സുഹൃത്തുക്കളെത്തുമ്പോള്‍ സന്ദീപ് അവശനായി ഓട്ടോയില്‍ കിടക്കുകയായിരുന്നു.
തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ നില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനില്ല. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. ഭാര്യ : രജനി.