Share this Article
News Malayalam 24x7
വടകര ലഹരിക്കടത്ത് കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ
വെബ് ടീം
0 hours 57 Minutes Ago
1 min read
neeshma

കോഴിക്കോട്: വടകരയിലെ അധ്യാപികമാർ ഉൾപ്പെട്ട  ലഹരിക്കടത്ത് കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര സ്വദേശിനി V .P നീഷ്‌മ(30) ആണ് അറസ്റ്റിലായത്. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയാണ് നീഷ്‌മ.ഇതേ ബി ആർ സി യിലെ അധ്യാപികമാരായ കെ.സി.കീർത്തന, കാവ്യ എന്നിവരെ ലഹരി കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയതായി വടകര പൊലീസ് ഇൻസ്പെക്ടർ എ.വി.ദിനേശൻ പറഞ്ഞു.ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവർ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories