Share this Article
സിപിഐഎം പ്രാദേശിക നേതാവായ സഹകരണ ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ, കണ്ടെത്തിയത് വായനശാലയിൽ
വെബ് ടീം
posted on 27-07-2026
1 min read
ganeesh kumar

കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സിപിഐഎം പ്രാദേശിക നേതാവുമായ ​ഗനീഷ് കുമാർ പികെയെ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കർഷകസംഘം മേഖലാ സെക്രട്ടറി കൂടിയാണ് ​ഗനീഷ് കുമാർ. സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.

പതിവുപോലെ പ്രഭാത സവാരിക്കായി പോയതാണ്. തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് സംഭവമറിഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. വീടിന് പരിസരത്ത് തന്നെയുള്ള ഒരു വായനശാലക്ക് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  വ്യക്തിപരമായ കാരണങ്ങള്‍ അല്ലെങ്കിൽ കുടുംബപരമായ പ്രശ്നങ്ങള്‍ എന്നാണ് പ്രാഥമിക നിഗമനം.

സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories