Share this Article
News Malayalam 24x7
അപേക്ഷ 10 മാസം വൈകിപ്പിച്ചു, കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ
വെബ് ടീം
posted on 27-07-2026
1 min read
aslam

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. താഴെ ചൊവ്വ സ്വദേശി പി മുഹമ്മദ്‌ അസ്‌ലം ആണ് പിടിയിലായത്. കെട്ടിടത്തിന് പെർമിറ്റ് നൽകാൻ ആയിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്.

കെട്ടിടത്തിന് പെർമിറ്റ് നൽകാൻ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പി മുഹമ്മദ്‌ അസ്‌ലം പിടിയിലായത്. 20,000 രൂപ ആയിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. പണവുമായി അപേക്ഷകനോട് കാൽടെക്സ് പരിസരത്ത് എത്താൻ ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി ലഭിക്കാനായി 10 മാസമാണ് കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അപേക്ഷ വൈകിപ്പിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories