Share this Article
News Malayalam 24x7
യുട്യൂബറെ കാണാനില്ലെന്ന് പൊലീസിൽ പരാതി
വെബ് ടീം
3 hours 33 Minutes Ago
1 min read
MISSING

 മലപ്പുറം: യുട്യൂബറെ കാണാനില്ലെന്ന് പൊലീസിൽ പരാതി. ചേലേമ്പ്ര പുല്ലിപ്പറമ്പ് എരൂലിൽ വീട്ടിൽ മുഹമ്മദ് ദിൽഷാദിനെയാണ് (31) കാണാതായത്.

കുടുംബത്തിന്റെ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. 4 ദിവസം മുൻപ് അസമിൽ നിന്നാണ് ദിൽഷാദ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. വിവിധ രാജ്യങ്ങളിലെ യാത്രാവിശേഷങ്ങൾ പങ്കുവച്ചാണ് ദിൽഷാദ് പ്രശസ്തനായത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories