Share this Article
News Malayalam 24x7
ഓടുന്നതിനിടെ ഡോർ തുറന്നു, പ്രിയദർശിനി ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്
വെബ് ടീം
posted on 27-07-2026
1 min read
KSRTC

കോഴിക്കോട്: തിങ്ങി നിറഞ്ഞ കെഎസ്ആർടിസി പ്രിയദർശിനി ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. നാദാപുരം ടിഐഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ വൈഗയാണ് അപകടത്തിൽപ്പെട്ടത്. കക്കട്ട് മണിയൂർതാഴെ സ്വദേശിനിയാണ്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വിലങ്ങാട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസിൽ മണിയൂർത്താഴെ സ്റ്റോപ്പിൽനിന്നാണ് വൈഗ കയറിയത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നതിനാൽ സ്റ്റെപ്പിൽ നിൽക്കാനെ സാധിച്ചുള്ളു.

തിരക്ക് കാരണം ഓട്ടോമാറ്റിക് ഡോർ കൃത്യമായി അടയ്ക്കാനും കഴിഞ്ഞിരുന്നില്ല. ഇതോടെ ഓടുന്നതിനിടെ ഡോർ തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories