Share this Article
News Malayalam 24x7
12 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി,ഭാഗ്യമെത്തിയത് ലോട്ടറി കച്ചവടം ചെയ്യുന്ന കുടുംബത്തിനെ തേടി
വെബ് ടീം
posted on 23-05-2026
1 min read
ponnan

കൊല്ലം: 12 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി. ഇത്തവണ വിഷു ബമ്പർ അടിച്ചത്  കരുനാഗപ്പള്ളി സ്വദേശി പൊന്നനാണ്.  ലോട്ടറി വിൽക്കാൻ എടുക്കാറുള്ള കുടുംബത്തിൽ നിന്നുമാണ്  ഭാഗ്യശാലി. പൊന്നനും മകൻ വിനോദ്കുമാർ  ഉൾപ്പെട്ട കുടുംബമാണ് ഭാഗ്യശാലികൾ. 

സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് പൊന്നൻ. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ് കുമാറും ലോട്ടറിക്കച്ചവടക്കാരാണ്. കൊറോണ സമയത്താണ് ലോട്ടറിക്കച്ചവടം തുടങ്ങിയത്. അമ്മാ ഏജൻസിയിൽ നിന്നാണ് ലോട്ടറിയെ‌ടുത്തത്. ഒരുമാസം മുമ്പാണ് ടിക്കറ്റെ‌ടുത്തത്. വിൽക്കാനുള്ള ടിക്കറ്റ് വാങ്ങാൻ പോയപ്പോഴാണ് സമ്മാനാഹർമായ ടിക്കറ്റ് എടുത്തത്. തന്റെ ഭാ​ഗ്യ നമ്പറായ രണ്ട് കണ്ടപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് പൊന്നൻ പറഞ്ഞു. മൂന്ന് പേരടങ്ങുന്നതാണ് പൊന്നന്റെ കുടുംബം. ചെറിയ വീട്ടിലാണ് ഇവരുടെ താമസം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories