Share this Article
News Malayalam 24x7
ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി; നെഞ്ചുവേദനയെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിർത്തിയെന്ന് ആരോപണം;ചികിത്സയ്ക്ക് കാലതാമസമുണ്ടായില്ലെന്ന് സൂപ്രണ്ട്
വെബ് ടീം
posted on 09-07-2026
1 min read
COMPLAINT

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയ്ക്കെതിരെ പരാതി.   ചികിത്സ കിട്ടാതെ രോഗി മരിച്ചതായാണ്  പരാതി. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും രാജേഷിനോട് ക്യൂവിൽ നിൽക്കാൻ അധികൃതർ നിർദേശിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടു.

അരമണിക്കൂറോളം ക്യൂവിൽ നിന്നശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണതെന്നാണ് ആരോപണം.സംഭവത്തെ തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. 

അതേ സമയം  ചികിത്സ നൽകാൻ കാലതാമസമുണ്ടായില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരന് വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും അറിയിച്ചു .



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories