Share this Article
News Malayalam 24x7
ബിജെപി നേതാവ് എ.ആർ. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു
Left Organizations Hold Protests Demanding Action Against BJP Leader

ഭാര്യയെ മർദ്ദിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്കയാണ് തനിക്കെതിരെയുള്ള മർദ്ദനത്തിലും വധശ്രമത്തിലും പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ മതിലകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിനിടെ, മർദ്ദനത്തിനിരയായ തനിക്ക് ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോൾ മന്ത്രി ഒ.ജെ. ജനീഷ് അവഗണിച്ചുവെന്ന ആരോപണവും പ്രിയങ്ക ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുടെ ഈ അവഗണന സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി.


ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിലകത്ത് കഴിഞ്ഞ ദിവസം വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഇടത് സംഘടനകളുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories