Share this Article
News Malayalam 24x7
വീട്ടിൽ ഉറങ്ങിക്കിടന്ന 16 വയസുകാരിയെ പീഡിപ്പിച്ചു; 25 വയസുകാരിയ്ക്കെതിരെ കേസെടുത്തു, നാലാമത്തെ പോക്സോ കേസ്
വെബ് ടീം
posted on 12-06-2026
1 min read
sneha merlin

കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 25 വയസുകാരിയ്ക്കെതിരെ കേസെടുത്ത് പൊലീസ്. സ്നേഹ മെർലിൻ എന്ന 25കാരിക്കെതിരേയാണ്  മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്. പോക്സോ പ്രകാരമാണ് കേസെടുത്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.

അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.നേരത്തെ പതിനാലുകാരനേയും പന്ത്രണ്ടുകാരിയേയും പീഡിപ്പിച്ചെന്ന കേസിൽ ഇവർ അറസ്റ്റിലായിരുന്നു. കൂടാതെ സിപിഐ നേതാവിനെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു. യുവതിയുടെ വൈകൃതങ്ങൾക്ക് ഇരയാവർ കുട്ടികളാണ്.ചെറു സമ്മാനങ്ങൾ നൽകിയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവ കാണിച്ച് ഭീഷണിപ്പെടുത്തിയുമായിരുന്നു ഇവർ കുട്ടികളെ ചൂഷണം ചെയ്തിരുന്നത്.

കഴിഞ്ഞ വർഷമാണ് കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഇവരെ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നത്. സ്കൂളിൽ വെച്ച് പെൺകുട്ടിയുടെ ബാഗ് പരിശോധിച്ചതാണ് സംഭവം പുറത്തേക്ക് വരാൻ കാരണം. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തിയ അധ്യാപകർ കൂടുതൽ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമാം രീതിയിൽ ദൃശ്യങ്ങൾ കാണ്ടത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയുമായി സംസാരിച്ചു. ഇവർ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories