Share this Article
News Malayalam 24x7
പൈനാപ്പിള്‍ തോട്ടത്തില്‍ നിന്നും രാജവെമ്പാലയെ പിടികൂടി
King Cobra Caught from Pineapple Plantation in Thrissur Kalady Plantation

തൃശൂർ കാലടി പ്ലാന്റേഷൻ പരിധിയിലുള്ള കല്ലാല എസ്റ്റേറ്റിലെ പൈനാപ്പിൾ തോട്ടത്തിൽ നിന്ന് വലിയ രാജവെമ്പാലയെ പിടികൂടി. തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികളാണ് ആദ്യം പാമ്പിനെ കണ്ടത്.

തോട്ടത്തിൽ രാജവെമ്പാലയെ കണ്ടതിനെ തുടർന്ന് പരിഭ്രാന്തരായ തൊഴിലാളികൾ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അതിരപ്പിള്ളി ഫോറസ്റ്റ് റേഞ്ചിലെ റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടാനായത്.


പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനംവകുപ്പ് അധികൃതർ ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്ന് അറിയിച്ചു. പ്ലാന്റേഷൻ മേഖലകളിൽ വന്യമൃഗങ്ങളുടെയും വിഷപ്പാമ്പുകളുടെയും സാന്നിധ്യം വർദ്ധിക്കുന്നത് തൊഴിലാളികളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories