Share this Article
News Malayalam 24x7
മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; തിരുവങ്ങൂരിൽ 16കാരൻ പാറക്കുളത്തിൽ മുങ്ങി മരിച്ചു
വെബ് ടീം
posted on 11-06-2026
1 min read
DROWNED

മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് സംഭവം നടന്നത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഫിയ, മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അഫ്നാൻ എന്നിവരാണ് മരിച്ചത്. സ്കൂൾ വിട്ടു വന്ന ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഇരുവരും. കുട്ടികൾ മടങ്ങിയെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് തിരുവങ്ങൂരിൽ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. അത്തോളി സ്വദേശി വിഘ്നേഷ് (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories