Share this Article
News Malayalam 24x7
തൃശൂർ ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബൂത്ത് തലം മുതൽ പരിശോധിക്കാൻ ജില്ലാ കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം തീരുമാനിച്ചു
വെബ് ടീം
posted on 11-06-2026
1 min read
DCC

തൃശൂർ: ഓരോ ബൂത്തുകളിൽ ലഭിച്ച വോട്ടുകൾ പരിശോധിച്ച് എവിടെയെല്ലാം വോട്ടുകൾ നഷ്ടമായിട്ടുണ്ട്,ആയത് എങ്ങനെ സംഭവിച്ചു എന്നും പ്രത്യേകം വിലയിരുത്തും.ഇതിനായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ പ്രത്യേകം റിപ്പോർട്ട്‌ തയ്യാറാക്കി ജില്ലാ കമ്മിറ്റിക്ക് സമർപ്പിക്കണം. ഇതോടോപ്പം തുടർ പ്രവൃത്തനങ്ങളിൽ സമീപിക്കേണ്ട രീതികൾ സംബന്ധിച്ച് അഭിപ്രായങ്ങളും സമർപ്പിക്കണം സംഘടനാപരമായി നടത്തേണ്ട വിലയിരുത്തൽ പ്രക്രിയകൾക്ക് ഈയാഴ്ച തന്നെ തുടക്കമാക്കും.

നേതാക്കളായ ഒ അബ്ദുറഹ്മാൻകുട്ടി, എം പി വിൻസെൻ്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ടി വി ചന്ദ്രമോഹൻ, രാജൻ പല്ലൻ, ജോസഫ് ചാലിശ്ശേരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories