Share this Article
News Malayalam 24x7
സലിംകുമാറിന്റെ കുടുംബത്തെ കാണാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെത്തി
വെബ് ടീം
posted on 13-06-2026
1 min read
PINARAYI VIJAYAN

കൊച്ചി: അന്തരിച്ച സലിംകുമാറിന്റെ കുടുംബത്തെ കാണാൻ പ്രതിപക്ഷ നേതാവ്  പിണറായി വിജയനെത്തി. വടക്കൻ പറവൂരിലുള്ള  സലിം കുമാറിന്റെ വീട്ടിൽ  മക്കളായ ചന്തുവും ആരോമലും സലിമിന്റെ  ഭാര്യയും കുടുംബാംഗങ്ങളുമായി കുറച്ചു സമയം സംസാരിച്ചതിന് ശേഷമാണ് പിണറായി വിജയൻ മടങ്ങിയത്.

സലിം കുമാറിന്റെ മരണസമയത്ത് പിണറായി വിജയൻ എത്തിയിരുന്നില്ല. അതേ സമയം സാമൂഹ്യ മാധ്യമങ്ങളിൽ പിണറായി വിജയൻ അനുസ്മരിച്ചു കുറിപ്പ് പങ്കുവച്ചിരുന്നു. സലീമുമായുള്ള ഹൃദ്യമായ ബന്ധത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് അന്ന് സൂചിപ്പിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories