കോഴിക്കോട്: യുവതിയ്ക്ക് ഷൂ ഇടുന്നതിനിടെ പാമ്പ് കടിയേറ്റു.എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് മൂർഖന്റെ കടിയേറ്റത്. രാവിലെ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് സംഭവം.
ഷൂ ഇട്ടതിന് പിന്നാലെ പാമ്പുണ്ടെന്ന് മനസ്സിലാക്കിയ യുവതി, ഉടൻതന്നെ ഊരി മാറ്റുകയായിരുന്നു. അപ്പോഴേക്കും പാമ്പ് കടിയേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.