Share this Article
തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം, പരാതിക്കാരി ഹൈക്കോടതിയിൽ, ഹര്‍ജിയിൽ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യം
വെബ് ടീം
posted on 06-01-2026
1 min read
RAHUL MANKOOTTATHIL

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ബലാൽസംഗ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണമെന്നാണ് പരാതിക്കാരി മുന്നോട്ട് വെച്ചിരിക്കുന്നത്.

രാഹുലിനെതിരായ ആദ്യകേസിലാണ് കീഴ്ക്കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട് മുൻകൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. രണ്ടാം കേസിൽ മാത്രമാണ് നിലവിൽ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. തന്നെയും ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. വലിയ സൈബർ ആക്രമണം തനിക്ക് നേരിടേണ്ടി വരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ആദ്യ കേസിലെ മുൻ‌കൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories