Share this Article
പി.പി. ദിവ്യക്കെതിരായ പരാതി: ആരോപണം ഉന്നയിച്ച എംഡിക്കെതിരെ വക്കീൽ നോട്ടീസയച്ച് കെ.എസ്.യു നേതാവ്
P.P. Divya

കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നിയമനടപടിയുമായി കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്. കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണം പിന്‍വലിച്ച് മുഹമ്മദ് ആസിഫ് മാപ്പ് പറഞ്ഞില്ലെങ്കില്‍ 7 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ദിവ്യക്കെതിരായ പരാതി പിന്‍വലിക്കാന്‍ 5 ലക്ഷം രൂപ ഷമ്മാസ് ആവശ്യപ്പെട്ടെന്നായിരുന്നു ആസിഫിന്റെ ആരോപണം. ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് കാര്‍ട്ടണ്‍ ഇന്ത്യ. ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് ടെന്‍ഡര്‍ ഇല്ലാതെ കരാറുകള്‍ നല്‍കിയെന്ന മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories