Share this Article
സൗദിയില്‍ വീണ്ടും ഹൂതികളുടെ ആക്രമണം; രണ്ട് മിസൈലുകള്‍ തകര്‍ത്തതായി സൗദി
Another Houthi attack in Saudi Arabia

സൗദിയില്‍ വീണ്ടും ഹൂതികളുടെ ആക്രമണം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതികള്‍. ഹൂതികളുടെ രണ്ട് മിസൈലുകള്‍ തകര്‍ത്തതായി സൗദി അറേബ്യ. ചൊവ്വാഴ്ച റിയാദില്‍ വന്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിക്ക് പുറമേ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം നടത്തിയതായും ഹൂതികള്‍ അവകാശപ്പെടുന്നു. എന്നാല്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഉണ്ടായ ആക്രമണം സൗദി സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories