Share this Article
കേരളത്തിൽ ലോഡ്‌ഷെഡിങ് സാധ്യത: വൈദ്യുതി വാങ്ങാൻ സർക്കാർ അനുമതി തേടി കെഎസ്ഇബി
KSEB

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് ആശങ്ക. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ നവംബറില്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരും എന്നാണ് സൂചന  . ഇതിനായി സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും നടത്തിയ ചര്‍ച്ചില്‍ തീരുമാനമായില്ല. ഹിമാചല്‍ ആവശ്യപ്പെടുന്നത് യൂണിറ്റിന് 14.5 രൂപയാണ്. വില 12.50 രൂപയിലേക്ക് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ഇതുവരെ റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്ക് അപേക്ഷിച്ചില്ല. സര്‍ക്കാര്‍ അനുമതിക്ക് ശേഷം അപേക്ഷിക്കാനാണ് കെഎസ്ഇബി നീക്കം. ടെണ്ടറുകള്‍ വിളിച്ചിട്ടും പീക്ക് അവറില്‍ കുറഞ്ഞ വിലക്ക് കരാറുകാരില്ല. അടുത്തമാസം പീക്ക് അവര്‍ കമ്മി 738 മെഗാവാട്ട് വരെയാണ്. ഹിമാചല്‍ വാഗ്ദാനം 864 മെഗാവാട്ട് മുതല്‍ 1280 മെഗാവാട്ട് വരെയാണ്. മെയ് വരെ വൈദ്യുതി നല്‍കാമെന്നും ഹിമാചല്‍ പ്രദേശ് അറിയിച്ചിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories