ഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിലേക്ക് പാകിസ്ഥാന്‍ മന്ത്രിയെ ക്ഷണിച്ച് ഇന്ത്യ. ഷാങ്ഹായ് സിവിലൈസേഷന്‍ ഡയലോഗില്‍ പാകിസ്ഥാന്‍ സാംസ്‌കാരിക മന്ത്രി ഔറംഗസേബ്് ഖാന്‍ ഖില്‍ചി പങ്കെടുക്കും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായാണ് ഒരു പാക് മന്ത്രി ഇന്ത്യയിലെത്തുന്നത്. 2023 ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാന്‍ മന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. പാകിസ്ഥാനിലെ മുന്‍വിദേശകാര്യ മന്ത്രിയായിരുന്ന ബിലാവല്‍ ഭൂട്ടോ എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഗോവയിലേക്ക് പോയപ്പോഴായിരുന്നു ഇത്. അടുത്ത വര്‍ഷത്തെ എസ്‌സിഒ ഉച്ചകോടിക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കും. ഡല്‍ഹിയിലെ പുരാതന കിലയില്‍ മൂന്ന് ദിവസമായി നടക്കുന്ന ഫോറത്തില്‍ 25 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് സാംസ്‌കാരിക മന്ത്രാലയം പരിപാടി സംഘടിപ്പിക്കുന്നത്.