Share this Article
ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി മാറ്റി
Cheranalloor Accident Case

ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണല്‍ സെഷന്‍സ് കോടതി 2 ല്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്. 17 കാരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടത്തില്‍ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബവും ഇതേ ആവശ്യവുമായി ജില്ലാ കോടതിയിയെ സമീപിച്ചിരുന്നു. അപകടമുണ്ടാക്കിയ പ്രതി സ്ഥിരം കാറോടിക്കുന്ന ആളാണെന്ന് പൊലീസ്. അതിവേഗതയില്‍ കാര്‍ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയത്. അപകടം സംഭവിക്കുന്നതിന് മുമ്പ് 104 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാള്‍ അപകടം ഉണ്ടാക്കുമ്പോള്‍ വാഹന ഉടമയെയോ രക്ഷിതാവിനെയോ ഉത്തരവാദിയാക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ആണ് ചുമത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories