Share this Article
ചേരാനല്ലൂർ വാഹനാപകടം: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി
R. Nishanthini

എറണാകുളം ചേരാനെല്ലൂരിലെ വാഹനാപകട കേസില്‍ പൊലീസ് വീഴ്ചയില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ  മാറ്റി. പകരം ആര്‍. നിശാന്തിനിയെ പുതിയ കമ്മീഷണറായി നിയമിച്ചു. പൊലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി ഇന്നലെ നിയമസഭയില്‍ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നടപടി. വാഹനാപകടമുണ്ടാക്കിയ ഒരു ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്റെ മകനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താതെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതും, അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയുടെ ഫോണ്‍ വാങ്ങി നശിപ്പിച്ചതും അടക്കം വലിയ വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേരാനല്ലൂര്‍ സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഡിജിപി പി. വിജയന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories