Share this Article
News Malayalam 24x7
ജർമനിയിൽ ഫ്ലാറ്റിനു തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരിക്ക്
വെബ് ടീം
5 hours 39 Minutes Ago
1 min read
nova

ബെർലിൻ: ജർമനിയിലെ ബൊച്ചമിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾ മരിച്ചു. 25ഉം 27ഉം വയസ്സുള്ള രണ്ട് യുവതികളും 26 വയസ്സുള്ള ഒരു യുവാവുമാണ് മരിച്ചത്. അഞ്ജലി ഷീല ജോയ് (ചാമക്കാട് കൊല്ലം), സ്വിൻ ജോണി (കാലടി), നോവ സാബു (ഇടുക്കി കട്ടപ്പന) എന്നിവരാണ് വിഷപ്പുകയും തീയും ശ്വസിച്ച് മരിച്ചത് കെട്ടിടത്തിനു തീവച്ചതാണെന്ന സംശയത്തിൽ കൊലപാതകക്കുറ്റം ചുമത്തി കെട്ടിടത്തിലെ താമസക്കാരനായ 41 വയസ്സുള്ള റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.

നോവ 6 മാസം മുന്‍പാണ് ജർമനിയിലെത്തിയത്.ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട മേഖലയിലെ ഫ്ലാറ്റിൽ ചൊവ്വ പുലർച്ചെ പ്രാദേശിക സമയം 4.15 നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയെത്തിയാണ് വലിയ തോതിൽ വ്യാപിച്ച തീ അണച്ചത്. കനത്ത തീയും പുകയും മൂലം മുകളിലുള്ള നിലകളിലേക്കു കയറാൻ ബുദ്ധിമുട്ടായിരുന്നെന്നും തീ നിയന്ത്രണവിധേയമാക്കാൻ സമയമെടുത്തെന്നും അഗ്നിരക്ഷാസേന അറിയിച്ചു.

മുകളിലുള്ള ഫ്ലാറ്റിൽനിന്നാണ് രണ്ട് യുവതികളുടെയും യുവാവിന്റെയും മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. പുക ശ്വസിച്ച് അവശരായ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. തീപിടിത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പുക ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം നേരിട്ട അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories