Share this Article
ജന്തര്‍ മന്ദറിലെ സുരക്ഷാ നിയന്ത്രണങ്ങളും ബാരിക്കേഡുകളും ഡല്‍ഹി പോലീസ് നീക്കം ചെയ്തു
Delhi Police Remove Security Barriers and Restrictions at Jantar Mantar

ജന്തര്‍ മന്ദറില്‍ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത സുരക്ഷാ നിയന്ത്രണങ്ങളും ബാരിക്കേഡുകളും ഡല്‍ഹി പോലീസ് പൂര്‍ണ്ണമായി നീക്കം ചെയ്തു. ഇതോടെ ഈ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും ഗതാഗതത്തിനായി തുറന്നുകൊടുത്തു. ചരിത്രപരമായി രാഷ്ട്രീയ പ്രകടനങ്ങള്‍ക്കും പൊതു പ്രക്ഷോഭങ്ങള്‍ക്കും പധാന കേന്ദ്രമായിരുന്ന ഈ പ്രദേശത്ത് മാസങ്ങളായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്നത്. പ്രദേശത്തെ നിയന്ത്രിത സഞ്ചാരം മൂലമുണ്ടായ അസൗകര്യം ചൂണ്ടിക്കാട്ടി പ്രദേശവകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ബാരിക്കേഡുകള്‍ നീക്കം ചെയ്ത്. ജന്തര്‍ മന്ദിറിനെ ഔദ്യോഗിക സമരവേദി എന്ന പട്ടികയില്‍ നിന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ ഒഴിവാക്കി.  ജന്തര്‍ മന്ദിര്‍ ഒരു പ്രധാന പൊതുറോഡ് ആണെന്നും ഇവിടെ സ്ഥിരമായി സമരം നടക്കുന്നത് കനത്ത ഗതാഗതക്കുരുക്കിനും സുരക്ഷാ ഭീഷണിക്കും കാരണമാകുന്നുണ്ടെന്നും പോലീസ് സുപ്രീംകോടതിയെ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories