ധാഖുവാഖാന (അസം): സന്തോഷ് ട്രോഫി ഫുട്ബോളിൽ ഒഡിഷയെ ഒറ്റ ഗോളിന് തോൽപ്പിച്ചു കേരളം ക്വാർട്ടറിലേക്ക് ഒരുപടി കൂടി അടുത്ത് എത്തി. ആദ്യപകുതിയിൽ മുന്നേറ്റക്കാരൻ ടി ഷിജിൻ നേടിയ ഗോളിലാണ് ജയം.ബി ഗ്രൂപ്പിൽ മൂന്ന് കളിയിൽ ഏഴ് പോയിന്റുമായി ഒന്നാമതാണ് കേരളം. ര
ണ്ട് ജയവും ഒരു സമനിലയുമാണ്. പഞ്ചാബിനെ 3-1ന് തോൽപ്പിച്ചപ്പോൾ റെയിൽവേസിനോട് 1-1ന് സമനില വഴങ്ങി. 29ന് മേഘാലയയുമയാണ് അടുത്ത മത്സരം.