സിഡ്‌നി: ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് ജയം. 237 റൺസ് വിജയലക്ഷ്യമുയർത്തിയ ഓസ്ട്രേലിയയ്ക്കെതിരെ ഒൻപത് വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് നേടിയത്.ഓപ്പണറായിറങ്ങിയ രോഹിത് ശർമ സെഞ്ച്വറിയുടെയും (121) , വിരാട് കോഹ്‍ലി അർധസെസെഞ്ച്വറിയുടെയും(74) മികവിലാണ് ജയം.മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ഗില്ലിനെ തുടക്കത്തില്‍ നഷ്ടമായി. 11–ാം ഓവറിൽ ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്. എന്നാല്‍ രോഹിത്–കോലി സഖ്യം ഉറച്ചു നിന്ന് നയിച്ചു. രോഹിത് ശർമ സെഞ്ചറിയും വിരാട് കോലി അർധ സെഞ്ചറിയും നേടി പുറത്താകാതെനിന്നു. 69 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെൻഷായുടെയും (58 പന്തില്‍ 56) ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെയും (41) ഇന്നിങ്സുകളാണ് ഓസീസിനെ തുണച്ചത്. ഇന്ത്യക്കായി ഹർഷിത് റാണ നാലുവിക്കറ്റ് നേടി. നേരത്തേ ഓപ്പണിങ്ങില്‍ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മികച്ച തുടക്കം നല്‍കിയിരുന്നു.മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും ടീമില്‍ ഉള്‍പ്പെടുത്തി. നിതീഷ് റെഡ്ഢിയെയും അര്‍ഷ്ദീപ് സിങ്ങിനെയുമാണ് ഒഴിവാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോലിക്ക് വീണ്ടും അവസരംനൽകി.