Share this Article
News Malayalam 24x7
സൗരാഷ്ട്രയ്‌ക്കെതിരെ സമനില; രഞ്ജി ട്രോഫിയിൽ കേരളത്തിന് മൂന്ന് പോയിന്റ്
വെബ് ടീം
posted on 11-11-2025
1 min read
RENJI

തിരുവനന്തപുരം: ഇടയ്ക്ക് മഴ രസംകൊല്ലിയായ രഞ്ജി ട്രോഫിയില്‍ കേരളം - സൗരാഷ്ട്ര മത്സരം സമനിലയില്‍. 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം അവസാന ദിനം മൂന്നിന് 154 എന്ന നിലയിലാണ് അവസാനിപ്പിച്ചത്. ഇടയ്ക്ക് മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഫസ്റ്റ് ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു.

സ്‌കോര്‍: സൗരാഷ്ട്ര 160&402/8 ഡി. കേരളം 233 & 154/3.

ആദ്യ രണ്ട് മത്സരങ്ങളിലും ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളത്തിന് മൂന്നാം മത്സരത്തില്‍ ഇന്നിംഗ്‌സ് തോല്‍വി നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ജയിക്കേണ്ടത് കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ അനിവാര്യമായിരുന്നു.സ്‌കോര്‍ 400 കടന്നതിന് പിന്നാലെ സൗരാഷ്ട്ര ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍ പി ബേസില്‍ മൂന്ന് വിക്കറ്റെടുത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories