Share this Article
News Malayalam 24x7
ഇന്ത്യാ-അഫ്ഗാനിസ്ഥാൻ മൂന്നാം ട്വന്റി20 ഇന്ന്; പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇറങ്ങുന്നു
India vs Afghanistan 3rd T20

അഫ്ഗാനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ. അവസാനമത്സരം വൈകീട്ട് ഏഴരയ്ക്ക് ഡല്‍ഹിയില്‍. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഫോമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണിന് മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കും. പരമ്പര 2-0ന് സ്വന്തമാക്കിയ സാഹചര്യത്തില്‍, അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് മൂന്നാം മത്സരത്തില്‍ അവസരം നല്‍കുമെന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സൂചന നല്‍കിയിട്ടുണ്ട്. രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 57 റണ്‍സെടുത്ത സഞ്ജുവിന്റെ മികവിലാണ് ഇന്ത്യ 160 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. ആദ്യ മത്സരത്തിലും ഇന്ത്യ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ ഇതുവരെ കളിക്കാന്‍ അവസരം ലഭിക്കാത്ത 15കാരന്‍ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കും. അതേസമയം ഈ മൂന്നാം മത്സരത്തിലെങ്കിലും ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാന്‍ ഇന്നിറങ്ങുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories