Share this Article
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു
വെബ് ടീം
2 hours 11 Minutes Ago
1 min read
RONALDO

ലിസ്ബന്‍: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഏറെ വൈകാരികമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടാണ് ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 23 വര്‍ഷമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നട്ടെല്ലായി നിന്ന താരമാണ് ക്രിസ്റ്റിയാനോ. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഏറ്റവും കൂടുതല്‍ ഗോളുകളും നേടിയ താരം. 234 മത്സരങ്ങള്‍ പോര്‍ച്ചുഗലിനായി കളിച്ചു. 146 ഗോളുകളും അദ്ദേഹം നേടി. 5 തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റിയാനോ ലോക ഫുട്‌ബോള്‍ ഏറ്റവും കൂടതല്‍ ബാല്ലണ്‍ ഡി ഓര്‍ നോമിനേഷന്‍ കിട്ടിയ താരം കൂടിയാണ്.

സമാനതകളില്ലാത്ത കരിയറിനാണ് 41ാം വയസില്‍ ഇതിഹാസ താരം വിരാമമിടുന്നത്. പോര്‍ച്ചുഗലിനായി 2003ല്‍ അരങ്ങേറി. പ്രശസ്തമായ ഏഴാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് താരം ദേശീയ ടീമിന്റെ പടിയിറങ്ങുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories