Share this Article
ലോക റെക്കോർഡ് കുറിച്ചിട്ട് ഇന്ത്യ
India Achieves New World Record

ടി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് കുറിച്ച് ഇന്ത്യ. ഒരു കലണ്ടർ വർഷം 400 സിക്‌സർ നേടുന്ന ആദ്യടീമെന്ന റെക്കോഡാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തിൽ ആകെ 11 സിക്‌സറാണ് ഇന്ത്യൻ ടീം അടിച്ചെടുത്തത്. ഓസീസ്, വെസ്റ്റിൻഡീസ് ടീമുകളാണ് പട്ടികയിൽ ഇന്ത്യക്ക് താഴെയുള്ളത്. ഓസീസ് 24 മത്സരങ്ങളിൽ നിന്ന് 224 സിക്‌സറും വിൻഡീസ് 21 മത്സരങ്ങളിൽ നിന്ന് 224 സിക്‌സറും നേടി. ഇന്ത്യ നേടിയ 400 സിക്‌സറിൽ 142 എണ്ണവും കിവീസിനെതിരേയാണ്. ഒരു കലണ്ടർ വർഷം ഒരു ടീം ഒരു എതിരാളിക്കെതിരേ നേടുന്ന കൂടുതൽ സിക്‌സറുകളെന്ന നേട്ടവും ഇന്ത്യ സ്വന്തം പേരിലാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories