Share this Article
സ്പാനിഷ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം; മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നു
Spanish Footballer Passes Away Following On-Field Injury

മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്പാനിഷ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. ജിസ്യൂസ് ഡി മിഗ്വേല്‍ ആണ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍ഡോറയ്ക്കെതിരായ സെഗുന്‍ഡ ഡിവിഷന്‍ മത്സരത്തിനിടെയായിരുന്നു അപകടം. ഇന്‍ജറി ടൈമിന്റെ ഏഴാം മിനിറ്റില്‍ എതിര്‍ ടീമിന്റെ ഗോള്‍കീപ്പര്‍ ജിസ്യൂസ് ഒവോനോയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഡി മിഗ്വേല്‍ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ബോക്സിന് പുറത്തേക്ക് ഓടിയെത്തി ലോങ് ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഒവോനോയുടെ കാല്‍മുട്ട് ഡി മിഗ്വേലിന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ടെനറിഫെയുടെ ഫോര്‍വേഡ് താരമാണ് ജിസ്യൂസ് ഡി മിഗ്വേല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories